Home-bannerNationalNews

ഡാമിൽ വിള്ളൽ,ആന്ധ്രപ്രദേശിൽ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു

അമരാവതി: ആന്ധ്രയിലെ(andhra) ഏറ്റവും വലിയ ജലസംഭരണിയിൽ(dam) വിള്ളൽ(crack). തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ ആണ് വിള്ളൽ കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് ചോർച്ച.

ജലസംഭരണി അപകടാവസ്ഥയിൽ എന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.വിളളലും ചോർച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു.വ്യോമസേനയും ദുരന്തനിവാരണസേനയും ചേർന്നാണ് ആളുകളെ മാറ്റിയത്.500 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് യല ചെരിവ് ജലസംഭരണി.

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന
മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം തകര്‍ന്നും മഴക്കെടുതിയില്‍ മരണം 39 ആയി.ഒഴുക്കില്‍പ്പെട്ട് കാണാതായ
അമ്പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്.
വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്ന് വൈകിട്ടോടെ മഴകാര്യമായി കുറയുമെന്നാണ് കാലാവസ്ഥാ
കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker