CrimeKeralaNewsRECENT POSTS
നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ തട്ടിപ്പ്; അഞ്ചു മലയാളികളടക്കം ഒമ്പതംഗ സംഘം മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറിയെടുത്ത മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്.
സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ െേപാലീസ് മംഗളൂരുവില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ അന്വേഷണ സംഘം കുടുങ്ങിയത്. ഇതേപേരില്‍ ബോര്‍ഡ് വെച്ച ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ എന്തിനാണ് മംഗളൂരുവില്‍ എത്തിയത് തുടങ്ങിയ കാര്യങ്ങളൊന്നും പോലീസ് ഇതുവരെ പുറത്തുവിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News