തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ നടക്കുന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടികൂടി. നൂറ് കോടി രൂപയുടെ ഇടപാട് നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധന തുടരുകയാണ്.
സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയുടെ 40 സ്ഥാപനങ്ങളിലാണ് ആദായ നികുതിവകുപ്പ് പരിശോധന നടത്തിയത്. സഭയുടെ ഉടമസ്ഥതയിലുള്ള കോളജുകള്‍ സ്‌കൂളുകള്‍ ട്രസ്റ്റുകളുടെ ഓഫീസ്, കെ.പി. യോഹന്നാന്റെ വീട് എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.
തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നും വ്യാഴാഴ്ച 57 ലക്ഷം രൂപ പിടികൂടിയിരുന്നു. വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നായി നിരവധി രേഖകളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.