NationalNewsPolitics

വോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക്‌ 5.24 കോടി; ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്

ഹൈദരാബാദ്: 5.24 കോടി രൂപയുടെ  ഇടപാടുകൾ സംബന്ധിച്ച്  കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് തെലങ്കാനയിലെ മുനുഗോഡിലെ ബിജെപി സ്ഥാനാർത്ഥിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി സ്ഥാനാർത്ഥി കെ.രാജഗോപാൽ റെഡ്ഡിയാണ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഖനന സ്ഥാപനത്തിൽ നിന്ന് മുനുഗോഡ് നിയമസഭാ മണ്ഡലത്തിലെ 23 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഭീമമായ തുക അയച്ചുവെന്ന് ആരോപണം ഉയര്‍ന്നത്.

തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാവ് സോമ ഭരത് കുമാറാണ് കെ.രാജഗോപാൽ റെഡ്ഡിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്, പണം വോട്ടർമാരെ സ്വാധീനിയ്ക്കാന്‍ വേണ്ടി വിനിയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസ് ആരോപിക്കുന്നത്. 

“താങ്കളുടെ കുടുംബ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അക്കൌണ്ടില്‍ നിന്നും 23 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത സംഭവത്തില്‍ ആരോപിക്കപ്പെടുന്നതുപോലെ, വോട്ടർമാരെ സ്വാധീനിയ്ക്കാന്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. ഇത് അഴിമതി സംശയിക്കുന്ന നടപടിയാണ് – തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സ്ഥാനാർത്ഥിക്ക് നൽകിയ നോട്ടീസിൽ പറയുന്നുവെന്നാണ് വിവരം.

മറുപടി നൽകാൻ ശ്രീറെഡ്ഡിക്ക് നാളെ വൈകുന്നേരം 4 മണി വരെ സമയം നൽകിയിട്ടുണ്ട്. നവംബർ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്. ടിആർഎസിന്റെ നുണകളാണ് ഇതെന്നാണ് ശ്രീ റെഡ്ഡി ആരോപിക്കുന്നത്. മുനുഗോഡിലെ ജനങ്ങളെ ഇനി നിങ്ങളുടെ കള്ളക്കഥകളിൽ കബളിപ്പിക്കാൻ കഴിയില്ല, വോട്ട് വഴി ടിആര്‍എസിനെ നിങ്ങളെ മുനുഗോഡിൻറെ മുന്നിൽ മുട്ടുകുത്തിക്കും. നിങ്ങളുടെ കുടുംബവാഴ്ചയിൽ നിന്ന് തെലങ്കാനയിലെ ജനങ്ങളെ ബിജെപി സംരക്ഷിക്കുകയും നിങ്ങളുടെ അതിക്രമങ്ങൾക്ക് അറുതി വരുത്തുകയും ചെയ്യും. കെ.രാജഗോപാൽ റെഡ്ഡി ട്വീറ്റ് ചെയ്തു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തങ്ങളുടെ എംഎൽഎമാരെ വാങ്ങാൻ ബിജെപി ശ്രമിക്കുന്നതായും ആരോപിച്ചിരുന്നു. 20-30 എംഎൽഎമാരെ വാങ്ങാൻ ദില്ലിയില്‍ നിന്നുള്ള ബ്രോക്കർമാർ കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തതായി കെസിആർ മുനുഗോഡിയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചു.

ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി നേതാവും കേന്ദ്ര ടൂറിസം മന്ത്രിയുമായ ജി കിഷൻ റെഡ്ഡി കെസിആറിനെ കടന്നാക്രമിച്ചു,  ഇന്ന് നിങ്ങൾ ബിജെപിയിയെ ഡൽഹി ബ്രോക്കർമാർ എന്ന് വിളിക്കുന്നു. ബ്രോക്കറിസത്തിലൂടെ നിങ്ങൾ മുമ്പ് ടിആര്‍എസ് പാർട്ടിയിൽ ചേർത്ത എല്ലാ എംഎൽഎമാരെയും എന്ത് ഉപയോഗിച്ചാണ് വാങ്ങിയത്.

ടിആര്‍എസ് സർക്കാരിനെ താഴെയിറക്കാൻ ഞങ്ങൾക്കൊരു ഉദ്ദേശവുമില്ല. സ്വന്തം സർക്കാരിനെ താഴെയിറക്കുക എന്ന ആശയം നിങ്ങൾക്കുണ്ടായേക്കാം, തെരഞ്ഞെടുപ്പിൽ അതൊരു അജണ്ടയായി മാറുകയും സഹതാപം നേടുകയാണ് ടിആര്‍എസ്. ടിആര്‍എസ് സര്‍ക്കാറിന് ജനങ്ങൾക്കിടയിൽ ഇതിനകം ബഹുമാനം നഷ്ടപ്പെട്ടവെന്നും കിഷൻ റെഡ്ഡി പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker