അമേരിക്കയില്‍ കൊവിഡ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജോസഫ് തോമസ്, കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍, പിറവം സ്വദേശിനി ഏലിയാമ്മ ജോണ്‍, ചെങ്ങന്നൂര്‍ സ്വദേശിനി ശില്‍പ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
<p>കൊവിഡ് ബാധിച്ച് രണ്ട് പേര്‍ ഇന്നലെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മരിച്ചിരുന്നു. തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ടും തിരുവല്ല കടപ്ര വലിയ പറമ്പില്‍ തൈക്കടവില്‍ ഷോല്‍ എബ്രഹാമുമാണ് മരിച്ചത്. ഇവരെ കൂടാതെ ഇന്നലെ ഇന്ത്യയ്ക്ക് പുറത്ത് രണ്ട് മലയാളികള്‍ കൂടി മരിച്ചിരുന്നു.</p>
<p>അയര്‍ലന്‍ഡില്‍ നഴ്‌സായിരുന്ന കുറുപ്പന്തറ സ്വദേശി ബീന ജോര്‍ജാണ് മരിച്ചവരില്‍ ഒരാള്‍. കാന്‍സര്‍ രോഗിയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൗദിയില്‍ പത്ത് വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി സഫ് വാനാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. ഭാര്യയും കൊവിഡ് ലക്ഷണങ്ങളോടെ സൗദിയില്‍ നിരീക്ഷണത്തിലാണ്.</p>