ചെന്നൈ: ഹൊസൂര്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍നിന്ന് ഏഴു കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. തോക്കു ചൂണ്ടിയായിരുന്നു സംഘം കവര്‍ച്ച നടത്തിയത്.
ഹൊസൂര്‍-ബംഗളൂരു റോഡിലെ മുത്തൂറ്റ് ശാഖയിലാണു വന്‍ കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്കു ജീവനക്കാരെ കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. 25,091 ഗ്രാം സ്വര്‍ണവും 96,000 രൂപയുമാണ് അപഹരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News