നഗ്നചിത്രം ഉപയോഗിച്ച് വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; പയ്യന്നൂര്‍ സ്വദേശി അടക്കം നാലുപേര്‍ പിടിയില്‍
കൊച്ചി: ഹണി ട്രാപ്പ് ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമൊന്നമല്ല, രാജ്യ സുരക്ഷ അടക്കമുള്ള പ്രധാന വിവിരങ്ങള്‍ ചോര്‍ത്താന്‍ ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ കുടുക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിന്നു. എന്നാല്‍ പണത്തിന് വേണ്ടി ഇതേ രീതിയില്‍ വ്യാവസായികളെ ട്രാപ്പിലാക്കുന്ന വിദഗ്ധസംഘം കേരളത്തില്‍ സജീവമകുന്നതായി റിപ്പോര്‍ട്ട്. ഖത്തറില്‍ വെച്ച് വ്യവസായിയെ ചതിയില്‍പ്പെടുത്തിയ വാര്‍ത്തകയാണ് അവസാനമായി പുറത്ത് വന്നത്.
യുവതി അടക്കം നാല് പേരാണ് കൊച്ചിയില്‍ അറസ്റ്റിലായിരിക്കുന്നത്. മുഖ്യസൂത്രധാരന്‍ പയ്യന്നൂര്‍ കുട്ടൂര്‍ വെള്ളക്കടവ് മുണ്ടയോട് വീട്ടില്‍ സവാദ്(25), തോപ്പുംപടി ചാലിയത്ത് വീട്ടില്‍ മേരി വര്‍ഗീസ്(26), കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളേജിനു സമീപം പുല്‍കൂല്‍ വീട്ടില്‍ അസ്‌ക്കര്‍ (25) , കണ്ണൂര്‍ കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത് വളപ്പില്‍ മുഹമ്മദ് ഷഫീഖ്(27) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി മേരി വര്‍ഗീസ് വഴിയാണ് വ്യവസായിയെ കുടുക്കിയത്. ഫേസ്ബുക്ക് വഴി വ്യവസായിക്ക് മേരി മെസേജ് അയക്കുകയായരുന്നു. തുടര്‍ന്ന് സൗഹൃദം ഉണ്ടാക്കി. പന്നീട് മേര് ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. എന്നാല്‍ ഇയാള്‍ വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ മേരി വര്‍ഗീസിന്റെ വീട്ടിലെ മുറിയില്‍ മുഖ്യസൂത്രധാരനായ സവാദ് രഹസ്യ ക്യാമറ വെച്ചിരുന്നു. വ്യവസായി നാട്ടിലേക്ക് മടങ്ങിയതും വീഡിയോ അദ്ദേഹത്തിന്റെ ഫോണിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
അമ്പത് ലക്ഷം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറം ലോകത്തെ അറിയിക്കുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി. നാട്ടിലും വീട്ടലും ഉള്ള നാണക്കേട് ഓര്‍ത്ത് ആത്മഹത്യയെ കുറിച്ച് വരെ വ്യവസായി ചിന്തിച്ചു. പിന്നീട് ഒരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഖത്തറില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ എടുത്തിരുന്ന മുറിയെ കുറിച്ചും വാടകയ്ക്ക് എടുത്ത ആളെ കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.
കുറച്ച് പണം വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. ഈ പണം തളിപ്പറമ്ബിലെ എടിഎം കൗണ്ടറില്‍ നിന്നാണ് പിന്‍വലിച്ചത്. ഈ ഭാഗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. തളിപ്പറമ്ബില്‍ നിന്ന് ബെംഗളൂരുവിലേക്ക് പ്രതികള്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍ പോലീസും ഇവര്‍ക്ക് പിന്നാലെ തിരിക്കുകയായിരുന്നു.
ബംഗളൂരുവിലേക്കുള്ള യാത്രാ മധ്യേ പ്രതികള്‍ മടിക്കേരിയിലെ ഒരു ലോഡ്ജില്‍ റൂമെടുത്തു. ഇവിടെ വെച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ നിരവധി മലയാളികള്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റ് ചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. എറമാകുളം എസിപി കെ ലാല്‍ജി, സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.