കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു രോഗികളുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്‍, മൂന്നു പേരും വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വസിയ്ക്കുന്നത്.50 വയസിനു മുകളില്‍ പ്രായമുള്ളവരുമാണ് രോഗികള്‍.
വിശദാംശങ്ങള്‍ ഇങ്ങനെ
1) 59 വയസുള്ള ആലുവ എടത്തല സ്വദേശി കോവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതരമായി തുടരുന്നു ,കൃതിമ ശ്വസനസഹായിയില്‍ ആണ് ,പ്ലാസ്മ തെറാപ്പി ,ടോസിലീസുമാബ് തുടങ്ങിയ സ്വാന്തന ചികിത്സകള്‍ നല്‍കിവരുന്നു.
2) മുട്ട0 സ്വദേശിയായ 53 വയസുകാരന്‍ ഐസിയുവില്‍ കോവിഡ് ന്യൂമോണിയ മൂലം ഗുരുതരാവസ്ഥായില്‍ ആണ്
3) 67 വയസുകാരനായ ആലുവ N A D സ്വദേശി കോവിഡ് ന്യൂമോണിയ ബാധിതനായി കൃത്രിമ ശ്വസനസഹായിയില്‍ ഗുരുതരമായി തുടരുന്നു . ഇദ്ദേഹത്തിന്റെ പ്രമേഹം അനിയന്ത്രിതമായി തുടരുന്നത് നില വഷളാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News