Home-bannerKeralaNews
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍; പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്തവരും കുടുങ്ങും
തൃശൂര്‍: തൃശൂരില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 268, 505(1)(ബി) വകുപ്പുകളും കേരള പോലീസ് ആക്ടിലെ 120 വകുപ്പും അനുസരിച്ചാണ് അറസ്റ്റ്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്ത ആറു പേരെ തിരിച്ചറിഞ്ഞു. ഇവരും കേസില്‍ പ്രതിയാവും.
ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശം നടത്തുന്നതും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണെന്നു മുന്നറിയിപ്പുണ്ട്. വ്യാപാരിയുടെ മകള്‍ക്കു കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം അയച്ച യുവതിയെ പഴയന്നൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വാര്‍ത്ത വിശ്വസിച്ച് പ്ലസ്ടു സഹപാഠികളുടെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് സന്ദേശമയച്ചതാണു യുവതിക്കു വിനയായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News