KeralaNationalNews

രാജ്യത്ത് ഈ മാസം കോവിഡ് ബാധിച്ചവരില്‍ 26 ശതമാനവും 18-30 വയസിന് ഇടയിലുള്ളവര്‍

ന്യൂഡൽഹി:രാജ്യത്ത് മേയ് ഒന്ന് മുതൽ കോവിഡ് ബാധിച്ചവരിൽ 26 ശതമാനം രോഗികളും 18-30 വയസിന് ഇടയിലുള്ളവരാണെന്ന് കണക്കുകൾ. 31-40 വയസിന് ഇടയിലുള്ളവരാണ് രോഗബാധിതരിൽ തൊട്ടുപിന്നിൽ. 18-44 വയസ് വരെയുള്ളവർക്ക് മേയ് ഒന്ന് മുതൽ വാക്സിനേഷൻ ആരംഭിച്ചെങ്കിലും വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ കുത്തിവെപ്പ് തടസപ്പെടുന്നതിനിടെയാണ് യുവാക്കളിൽ രോഗബാധയും വർധിക്കുന്നത്.

മേയ് ഒന്ന് മുതൽ മേയ് ഏഴ് വരെ കോവിഡ് ബാധിച്ചവരിൽ 26.58 ശതമാനവും 18-30 വയസിന് ഇടയിലുള്ളവരാണ്. മേയ് എട്ട് മുതൽ 14 വരെ രോഗം പിടിപെട്ടവരിൽ 25.89 ശതമാനവും ഈ പ്രായപരിധിയിലുള്ളവരാണ്. മേയ് 15-21 വരെ 25.64 ശതമാനം പേർക്കും മേയ് 22-25 വരെ ഈ പ്രയാപരിധിയിലുള്ള 25.60 ശതമാനം പേർക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

മേയ് ഒന്ന് മുതൽ ഏഴുവരെ രോഗം ബാധിച്ചവരിൽ 23.12 ശതമാനവും 31-40 വയസിന് ഇടയിലുള്ളവരാണ്. മേയ് എട്ട്-14 വരെ 22.79 ശതമാനം പേർക്കും മേയ് 15-21 വരെ 22.58 ശതമാനം പേർക്കും മേയ് 22-24 വരെ ഈ പ്രായപരിധിയിലുള്ള 22.24 ശതമാനം പേർക്കും രോഗം പിടിപെട്ടു. ഇക്കാലയളവിൽ രോഗം ബാധിച്ചവരിൽ 60 വയസിന് മുകളിലുള്ളവർ 13 ശതമാനം മാത്രമാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ആകെ രോഗികളിൽ 8.73 ശതമാനവും 11-17 വയസിന് ഇടയിലുള്ളവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker