തിരുവനന്തപുരം: ബന്ദിപ്പൂര്‍ ചെക്‌പോസ്റ്റില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറോളം മലയാളികള്‍ കുങ്ങിക്കിടക്കുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അതിര്‍ത്തി തുറക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കുടുങ്ങിക്കിടക്കുന്നവരെ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്. പ്രത്യേക ഉത്തരവില്ലാതെ ചെക്‌പോസ്റ്റ് തുറക്കാനാവില്ലെന്നും അധികൃതര്‍ പറയുന്നുണ്ട്.
ബന്ദിപ്പൂര്‍ ചെക്‌പോസ്റ്റ് കടന്ന് 18 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ മാത്രമേ കേരള അതിര്‍ത്തിയില്‍ എത്താനാവൂ. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാടക വീടും മറ്റും ഒഴിയാന്‍ ആവശ്യപ്പെട്ടതോടെയാണ് മലയാളികള്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News