Home-bannerNews

കൊറോണയെ തുടര്‍ന്ന് 150 ലക്ഷം പേര്‍ മരിക്കും! കൂടുതല്‍ മരണം ഇന്ത്യയിലെന്ന് പ്രവചനം

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് പകര്‍ച്ചവ്യാധിയായി മാറിയാല്‍ 15 മില്ല്യണ്‍ ജനങ്ങള്‍ വരെ കൊല്ലപ്പെട്ടേക്കാമെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി. ആഗോള ജിഡിപിയില്‍ 2.3 ട്രില്ല്യണ്‍ ഡോളര്‍ വരെ ചോരുമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. താരതമ്യേന കുറഞ്ഞ നിലയിലാണ് ഈ അവസ്ഥ. ഇതിലും ഉയര്‍ന്ന രീതിയില്‍ കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ മരണസംഖ്യ 68 മില്ല്യണ്‍, ഏകദേശം 680 ലക്ഷമായി ഉയരുമെന്നും ഗവേഷകര്‍ പറയുന്നു.

അമേരിക്കയിലും, ബ്രിട്ടനിലും ഉള്‍പ്പെടെ നൂറുകണക്കിന് മുതല്‍ ആയിരങ്ങളിലേക്ക് വരെ മരണസംഖ്യ പടര്‍ന്നേക്കാം. എന്നാല്‍ ചൈനയ്ക്ക് പുറമെ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ആഗോള സമ്പദ് വ്യവസ്ഥ തകരുന്നതോടെ പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകളും എട്ട് ശതമാനത്തോളം താഴുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

പകര്‍ച്ചവ്യാധിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചാല്‍ പോലും ആഗോള സമ്പദ് വ്യവസ്ഥയെ കുറച്ച് കാലത്തേക്ക് സ്വാധീനിക്കാന്‍ വൈറസിന് സാധിക്കും. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ആഗോള മരണനിരക്ക് ഉയരുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ ആരംഭിച്ച പകര്‍ച്ചവ്യാധിയുടെ ആദ്യ വര്‍ഷത്തിലാണ് 15 മില്ല്യണ്‍ പേരുടെ മരണം പ്രവചിക്കപ്പെടുന്നത്. ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുകയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 3383 മരണങ്ങള്‍ക്കും ഒരു ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധ പിടിപെടുകയും ചെയ്തിട്ടുണ്ട്. മരണനിരക്ക് കൂടുതല്‍ ചൈനയിലാണെങ്കിലും ഇപ്പോള്‍ ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലും മരണനിരക്ക് ഉയരുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ മരണം സംഭവിച്ചിട്ടില്ലെങ്കിലും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഈ അവസ്ഥയില്‍ ചൈനയ്ക്കൊപ്പം ഇന്ത്യയിലും ആള്‍നാശം സംഭവിക്കുമെന്ന മുന്നറിയിപ്പ് ഞെട്ടല്‍ ഉളവാക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button