കോട്ടയത്ത് പതിനഞ്ചുകാരി 19കാരനായ കാമുകനൊപ്പം മുങ്ങി; ഒടുവില്‍ കാമുകന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇരുവരേയും പോലീസ് പൊക്കി
കോട്ടയം: അമ്മയെ കബളിപ്പിച്ച് പണം വാങ്ങിയ ശേഷം 19കാരനായ കാമുകനൊപ്പം മുങ്ങിയ പതിനഞ്ചുകാരി പിടിയില്‍. വിദ്യാര്‍ത്ഥിനിയായ 15കാരിയേയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം തലയാഴം കൂവം ഭാഗത്തുള്ള കാമുകന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം കഴിഞ്ഞ ദിവസം കൊച്ചങ്ങാടിയിലുള്ള ജ്യോത്സ്യനെ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയെ കബളിപ്പിച്ച് പെണ്‍കുട്ടി പണം സ്വന്തമാക്കിയ ശേഷം കാമുകനൊപ്പം കടന്നുകളയുകയായിരിന്നു.
15കാരിയായ മകളെ കാണാനില്ലെന്ന് കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വൈക്കം പുളിഞ്ചുവട് സ്വദേശിയായ 19കാരനൊപ്പമാണ് പോയതെന്ന് കണ്ടെത്തി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാല്‍ 19കാരന്‍ കാമുകനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് തലയോലപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സംഭവം നടന്നത് വൈക്കം പോലീസിന്റെ പരിധിയിലായതിനാല്‍ കേസ് വൈക്കം പോലീസിന് കൈമാറിയിരിക്കുകയാണ്.