24.7 C
Kottayam
Sunday, May 19, 2024

കോഴിക്കോട് ജില്ലയില്‍ 15 പേര്‍ക്ക് കൊവിഡ്‌

Must read

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ജൂലൈ 06) 15 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. അഞ്ചു പേര്‍ രോഗമുക്തി നേടി.

1,2,3,4,5,6. വള്ളയില്‍ കോര്‍പ്പറേഷന്‍ സ്വദേശികളായ പുരുഷന്‍മാര്‍ (32, 22 ), സ്ത്രീകള്‍ (45, 43,70), ആണ്‍കുട്ടി (10) കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പര്‍ക്കമുള്ള കേസുകളാണിവ. പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധനയില്‍ ആറു പേരും പോസിറ്റീവായി. ഇതില്‍ 70 വയസ്സുളള സ്ത്രീ പേരാമ്പ്ര സ്വദേശിനിയാണ്. ഇവര്‍ ജൂണ്‍ 25 ന് മകള്‍ താമസിക്കുന്ന വെള്ളയിലെ ഫ്‌ളാറ്റില്‍ എത്തിയതാണ്. പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

7. കോടഞ്ചേരി സ്വദേശി(28) ജൂണ്‍ 30 ന് ബാംഗ്ലൂരില്‍ നിന്നും ടാക്‌സിയില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാ മദ്ധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

8. തൂണേരി സ്വദേശി(30) ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്നും ടാക്‌സിയില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്ര മദ്ധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

9.പയ്യോളി സ്വദേശി(49) ജൂലൈ 2 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവപരിശോധനനടത്തി പോസിറ്റീവായി.

10,11. മേപ്പയ്യൂര്‍ സ്വദേശികളായ അമ്മയും മകളും (35, 14) . ജൂണ്‍ 29 ന് മംഗലാപുരത്ത് നിന്നും സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 7ന് മകള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് രണ്ടു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവസാമ്പിള്‍ എടുക്കുകയും പോസിറ്റീവ് ആയതിനെതുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

12,13. ഏറാമല സ്വദേശികളായ ദമ്പതികള്‍ (28, 27) ജൂലൈ 3 ന് ബാംഗ്ലൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയും ചെയ്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

14. ആയഞ്ചേരി സ്വദേശി (40) ജൂലൈ 6 ന് റിയാദില്‍ നിന്നും കോഴിക്കോടെത്തി. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവസാമ്പിള്‍ എടുക്കുകയും ചെയ്തു. ഫലം പോസിറ്റീവ് ആയതിനെതുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

15. ആയഞ്ചേരി സ്വദേശി (32) ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നും കോഴിക്കോടെത്തി. ജൂലൈ 1 ന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്. (ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ ജൂലൈ 5 ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.)

ഇന്ന് രോഗമുക്തി നേടിയവര്‍

എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന 48 വയസ്സുള്ള കൊയിലാണ്ടി സ്വദേശി (48), താമരശ്ശേരി സ്വദേശി (40) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മണിയൂര്‍ സ്വദേശി (50), തലക്കുളത്തൂര്‍ സ്വദേശി (55), കല്ലായി സ്വദേശിനി (30)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week