KeralaNewsRECENT POSTS
അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12കാരിയെ പമ്പയില്‍ തടഞ്ഞു
പമ്പ: അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പോലീസ് പമ്പയില്‍ തടഞ്ഞു. തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പോലീസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പെണ്‍കുട്ടിയെ തടഞ്ഞുവെക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.
കോടതി വിധിയില്‍ അവ്യക്ത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 10 വയസിനുമുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പത്തോളം യുവതികളെ പോലീസ് പമ്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News