KeralaNews

തലസ്ഥാനത്ത് 12 കൊവിഡ് കേസുകള്‍,വെഞ്ഞാറമ്മൂട് പോലീസ് സ്‌റ്റേഷനിലെ 30 പോലീസുകാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം:തലസ്ഥാന ജില്ലയെ ഞെട്ടിച്ചുകൊണ്ട് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു.ഒറ്റം ദിവസം ജില്ലയില്‍ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്തു നിന്നും 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്.

സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഒരു തടവുകാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരനാണ് സമ്പര്‍ക്കം കൊണ്ട് രോഗമുണ്ടായത്. ഇതോടെ രണ്ടു ദിവസമായി വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

വിദേശത്തു നിന്ന് വന്നത്

നാവായിക്കുളം സ്വദേശി, പുരുഷന്‍ 65 വയസ്, 23 ന് ഒമാനില്‍ നിന്ന് വന്നു. ആനയറ സ്വദേശി പുരുഷന്‍ (63) , യു.എ.ഇ. 17 ന് വന്നു. വര്‍ക്കല സ്വദേശി, പുരുഷന്‍ (58), ഒമാനില്‍ നിന്ന് 23 ന് എത്തി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന്:

കുരുത്തം കോട് സ്വദേശി, സ്ത്രീ (28), ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ വന്നു.മടവൂര്‍ പഞ്ചായത്തിലുള്ള 4 പേര്‍ ബോംബെയില്‍ നിന്ന് ട്രാവലറില്‍ എത്തി. 35 വയസുള്ള സ്ത്രീ, 39 വയസുള്ള പുരുഷന്‍, 52 വയസുള്ള സ്ത്രീ, 7 വയസുള്ള ആണ്‍കുട്ടി. 18 വയസുള്ള പെണ്‍കുട്ടിയും 51 വയസുള്ള പുരുഷനും 21 ന് ബോംബെയില്‍ നിന്ന് കാറില്‍ എത്തി.

സമ്പര്‍ക്കം: വെഞ്ഞാറമൂട് സ്വദേശി, പുരുഷന്‍, 40 വയസ്

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button