KeralaNewsNews

11 ട്രെയിനുകൾ റദ്ദാക്കി,വേണാട് അടക്കമുള്ള ട്രെയിനുകൾ പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചു

ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനാൽ റെയിൽ ഗതാഗതം പാടെ താളം തെറ്റി. 11 ട്രെയിനുകൾ
ക്യാൻസൽ ചെയ്തു. പാലരുവി, വേണാട്, പരശുറാം, ഏറനാട്, എക്സ്പ്രസ്സുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു.

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ.

  • 16341 ഗുരുവായൂർ – തിരുവനന്തപുരം എക്സ്പ്രസ്സ്‌
  • 16305 എറണാകുളം – കണ്ണൂർ എക്സ്പ്രസ്സ്‌

*16326 കോട്ടയം – നിലമ്പൂർ എക്സ്പ്രസ്സ്‌

*16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ്‌

*16439 ഗുരുവായൂർ – എറണാകുളം എക്സ്പ്രസ്സ്‌

*22628 തിരുവനന്തപുരം – തിരിച്ചിറപള്ളി ഇന്റർസിറ്റി

  • 06449 എറണാകുളം – ആലപ്പുഴ സ്പെഷ്യൽ

*06452 ആലപ്പുഴ – എറണാകുളം സ്പെഷ്യൽ

*06797 പാലക്കാട്‌ – എറണാകുളം മെമു

*06798 എറണാകുളം – പാലക്കാട്‌ മെമു

*06017 ഷൊർണുർ – എറണാകുളം മെമു

ഇന്ന് ഭാഗീകമായി റദ്ദാക്കിയ ട്രെയിനുകൾ.

  • 16650 നാഗർകോവിൽ – ~മംഗലാപുരം~ പരശുറാം എക്സ്പ്രസ്സ്‌ വൈക്കം റോഡ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു..
  • 16606 നാഗർകോവിൽ ~മംഗലാപുരം~ ഏറനാട് എക്സ്പ്രസ്സ്‌ കുമ്പളം സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു
  • 16302 തിരുവനന്തപുരം – ~ഷൊർണൂർ~ വേണാട് എക്സ്പ്രസ്സ്‌ എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിച്ചു. 16301 ~ഷൊർണൂർ~ – തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ്‌ വൈകുന്നേരം 05.25 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് യാത്ര ആരംഭിക്കും
  • 16791 തിരുനെൽവേലി – ~പാലക്കാട്‌~ പാലരുവി എക്സ്പ്രസ്സ്‌ തൃപ്പൂണിത്തുറക്കും – പാലക്കാടിനും ഇടയിൽ ഇന്ന് സർവീസ് നടത്തുന്നതല്ല. 16792 ~പാലക്കാട്~ – തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ്‌ തൃപ്പൂണിത്തുറയിൽ നിന്ന് രാത്രി 07 10 ന് യാത്ര ആരംഭിക്കും
  • 12076 തിരുവനന്തപുരം – ~കോഴിക്കോട്~ ജനശതാബ്‌ദി എറണാകുളത്തിനും കോഴിക്കോടിനും ഇടയിൽ സർവീസ് നടത്തില്ല. 12075 ശതാബ്ദി വൈകുന്നേരം 05 25 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് യാത്ര ആരംഭിക്കും

എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് സീസൺ / ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

കോട്ടയം ഭാഗത്തേയ്ക്കുള്ള സീസൺ / ജനറൽ ടിക്കറ്റിൽ ഇന്ന് യാത്ര ചെയ്യാവുന്ന അവസാന ട്രെയിൻ എറണാകുളം ജംഗ്ഷനിൽ നിന്നും എടുക്കുന്ന 06443 എറണാകുളം – കൊല്ലം മെമു ആണ്. വൈകിട്ട് 06 50 ന് എറണാകുളം ടൗണിൽ നിന്നെടുക്കുന്ന പാലരുവി എക്സ്പ്രസ്സ്‌ ഇന്ന് തൃപ്പൂണിത്തുറയിൽ നിന്നാണ് (07.10 pm)യാത്ര ആരംഭിക്കുന്നത്. അതുപോലെ രാത്രി 08.00 ന് എറണാകുളം ടൗണിൽ നിന്നുമുള്ള നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ്‌ ഇന്ന് റദ്ദാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker