Home-bannerKeralaNewsRECENT POSTS

കോയമ്പത്തൂര്‍ അപകടം; മരിച്ച 11 പേരെ തിരിച്ചറിഞ്ഞു

തിരുപ്പുര്‍: തിരുപ്പൂരില്‍ അപകടത്തില്‍ മരിച്ചവരില്‍ 11 പേരെ തിരിച്ചറിഞ്ഞു. ബസിന്റെ വലതുവശത്ത് ഇരുന്നവരാണ് മരിച്ചവരില്‍ അധികവും. ലോറി നിയന്ത്രണംവിട്ട് ഈ വശത്തേക്കാണ് ഇടിച്ചുകയറിയത്. ലോറി ഡിവൈഡര്‍ തകര്‍ത്തു മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടം നടക്കുമ്പോള്‍ യാത്രക്കാരില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ചില സീറ്റുകള്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയി. റോസ്ലി (പാലക്കാട്), ഗിരീഷ് (എറണാകുളം), ഇഗ്‌നി റാഫേല്‍ (ഒല്ലൂര്‍, തൃശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് (തൃശൂര്‍), ശിവകുമാര്‍ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്‌മോന്‍ ഷാജു (തുറവൂര്‍), നസീബ് മുഹമ്മദ് അലി (തൃശൂര്‍), കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

പുലര്‍ച്ചെ 3.15നായിരുന്നു അപകടം. അപകടത്തില്‍ 20 പേരാണ് മരിച്ചത്. ബസില്‍ ആകെ 48 യാത്രക്കാരാണുണ്ടായിരുന്നത്. 10 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ അവിനാശി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. എറണാകുളം ഡിപ്പോയിലെ ആര്‍ എസ് 784 നമ്പര്‍ ബംഗളുരു-എറണാകുളം ബസാണ് അപകടത്തില്‍പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker