KeralaNewsRECENT POSTS
കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി വാഴക്കൈയ്യില്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ ഏരൂരിലാണ് സംഭവം. ഏരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വിഷ്ണുഭവനില്‍ ജിഷ്ണു ബാബുവിനെയാണ് വാഴക്കൈയ്യില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള വയലിലെ വാഴക്കൈയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട് ജില്ലയിലെ ഇരട്ടയാലില്‍ പത്തു വയസുകാരനെയും ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരട്ടയാല്‍ സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനാണ് മരിച്ചത്. മരുതറോഡ് എന്‍എസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News