പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി തമിഴ്‌നാട്; എല്ലാ വിദ്യാര്‍ത്ഥികളേയും ജയിപ്പിക്കും
ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഈ അധ്യായന വര്‍ഷത്തെ 10-ാം ക്ലാസ് പരീക്ഷ റദ്ദാക്കി. എല്ലാ ക്ലാസിലെ വിദ്യാര്‍ഥികളെയും ജയിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ജൂണ്‍ 15ന് പത്താം ക്ലാസ് പരീക്ഷ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. പ്രതിപക്ഷവും മദ്രാസ് ഹൈക്കോടതിയും സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. കോടതി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം സ്വീകരിക്കുവാന്‍ സര്‍ക്കാരിന് ജൂണ്‍ 11 വരെ സമയം നല്‍കിയിരുന്നു.
12690 സെന്ററുകളിലായി 9 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാനിരുന്നത്. ബാക്കിയുണ്ടായിരുന്ന 11ാം ക്ലാസ് പരീക്ഷകളും റദ്ദാക്കി. കൊവിഡ് കാലത്ത് കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കി പരീക്ഷ നടത്തുന്നു എന്ന ആരോപണം സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ ജൂണ്‍ 11 വരെയാണ് ഹൈക്കോടതി സര്‍ക്കാരിന് സമയമനുവദിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ ഉന്നതതല യോഗമാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. കോവിഡ് അടുത്ത കാലത്തൊന്നും പോകില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കേസുകള്‍ ഉയരുന്നത് കണക്കിലെടുത്തും രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചും ജൂണ്‍ 15ന് തുടങ്ങാനിരുന്ന ബാക്കിയുള്ള 10ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുന്നു. തിങ്കളാഴ്ച തെലങ്കാന സര്‍ക്കാരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയില്ലാതെ പാസാക്കാന്‍ തീരുമാനിച്ചിരുന്നു.