KeralaNews

100 കോടി കോഴ ആരോപണം: അന്വേഷണം വേണ്ടെന്ന് സർക്കാർ, തോമസ് കെ തോമസടക്കം ആരും പരാതി നൽകിയില്ല

തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പരാതി നൽകുമെന്ന് ആവർത്തിച്ച എൻസിപി എംഎൽഎ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തിൽ പരാതി നൽകിയില്ല. പരാതി നൽകിയാലും തിടുക്കത്തിൽ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം.

അന്വേഷണം വന്നാൽ സാമ്പത്തിക വിഷയമായതിനാൽ ഇഡി കൂടി എത്തുമോ എന്നാണ് ഭരണ കക്ഷി ആശങ്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പരാതി ലഭിച്ചാലും ഉടൻ അന്വേഷണത്തിന് സാധ്യതയില്ല. 

പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker