സോഷ്യല്‍ മീഡിയകളില്‍ താരമായി ‘മിനി കെജ്‌രിവാള്‍’
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ആം ആദ്മിയെ ജനങ്ങള്‍ പിന്തുച്ചിരിക്കുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയാവുന്നതിനിടെ ഒരു ‘മിനി കെജരിവാള്‍’ ആണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. കെജരിവാളിനെപ്പോലെ തന്നെ തൊപ്പി വച്ച്, കഴുത്തില്‍ മഫ്ളര്‍ ചുറ്റി, കണ്ണട വച്ച്, മെറൂണ്‍ കളറിലുളള ജാക്കറ്റുമായി, കുഞ്ഞു താടിയും മീശയും വരച്ച് ചേര്‍ത്താണ് കുഞ്ഞു കെജരിവാള്‍ ട്വിറ്ററില്‍ വെറലാകുന്നത്.
വോട്ടെണ്ണല്‍ ആരംഭിച്ച നിമിഷങ്ങള്‍ക്കുള്ളിലാണ് ആം ആദ്മി പാര്‍ട്ടി തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘മഫ്ളര്‍ മാന്‍’ എന്നാണ് ഈ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ഈ ഫോട്ടോ നേടിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ നിരവധി ആരാധകര്‍ കെജരിവാളിനെ മഫ്ളര്‍ മാന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
Mufflerman 😄 pic.twitter.com/OX6e8o3zay
— AAP (@AamAadmiParty) February 11, 2020