Newspravasi

ദുബായില്‍ വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ദുബായ്:  ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്‍ (19), തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ (21) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ദുബായ്- അബുദാബി റോഡില്‍ ജബല്‍അലിക്ക് അടുത്താണ് അപകടമുണ്ടായത്.  അപകടത്തില്‍ രണ്ടുപേരും തത്ക്ഷണം മരിച്ചു. ബുധനാഴ്ച രാവിലെ  രോഹിതിനെ താമസസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം .

ഇരുവരും നേരത്തെ ദുബായ് ഡി.പി.എസില്‍ സഹപാഠികളായിരുന്നു. ദുബായിലെ പഠനത്തിന് ശേഷം വിദേശത്തേക്ക് ഉപരിപഠനത്തിന് പോയ ഇരുവരും ക്രിസ്മസ് അവധിക്ക് ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്തേക്ക് വന്നതായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker