സ്മാര്‍ട് ടി.വികള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്; ഇളവ് 65 ശതമാനം വരെ
ടി.വി ഡെയ്സിന്റെ ഭാഗമായി സ്മാര്‍ട് ടിവികള്‍ക്ക് വമ്പന്‍ ഓഫറുകളുമായി രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ട്. ഓഗസ്റ്റ് 23നു തുടങ്ങിയ ഓഫര്‍ വില്‍പന 26 വരെ തുടരും. 65 ശതമാനം വരെയാണ് ഇളവുകള്‍ നല്‍കുന്നത്. എംഐ, വിയു, തോംസണ്‍, മൈക്രോമാക്സ്, സാംസങ്, മാര്‍ക്യു, ബിപിഎല്‍, എല്‍ജി എന്നീ ബ്രാന്‍ഡുകളാണ് പ്രധാനമായും വന്‍ ഓഫറുകള്‍ നല്‍കുന്നത്.
കൂടാതെ എഴുപതോളം ബ്രാന്‍ഡുകള്‍ വരെയുണ്ട്. ക്യുഎല്‍ഇഡി, ആന്‍ഡ്രോയിഡ്, എല്‍ഇഡി, സോണി ബ്രാവിയ, എംഐ ടിവി എന്നിവയാണ് ഉപഭോക്താക്കള്‍ പ്രധാനമായും അന്വേഷിക്കുന്നതെന്നാണ് ഫ്ലിപ്കാര്‍ട്ട് അവകാശപ്പെടുന്നത്.
32, 43, 49, 55 ഇഞ്ച് എന്നീ നാല് വിഭാഗങ്ങളിലായാണ് എം ടിവി മോഡലുകള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവോടെ വില്‍ക്കുന്നത്. ഫ്ലിപ്കാര്‍ട്ട് ടിവി വില്‍പ്പനയ്ക്കിടെ ഇ-കൊമേഴ്‌സ് ഭീമന്‍ എല്ലാ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഷോപ്പിംഗിന് 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു.