പൂനെ: പൂനെയിലെ ഭാലേവാഡിയില്‍ സൊമാറ്റോ ഡെലിവറി ബോയിയെ മര്‍ദിച്ചവശനാക്കി അക്രമികള്‍ പണം കവര്‍ന്നു. കാലേവാഡി സ്വദേശിയായ സൗരബ് ഗാംഗനേ(21) ആണ് ആക്രമണത്തിനിരയായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
ഭാലേവാഡിയില്‍ ഭക്ഷണം ഡെലിവറി ചെയ്ത് തിരിച്ച് വരുന്നതിനിടെ നിക്മാര്‍ കോളേജിന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ തടഞ്ഞ് നിര്‍ത്തുകയും മാരകായുധം ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് സൗരഭ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ബൈക്കില്‍ നിന്ന് വലിച്ചിറക്കിയ ശേഷം ബാഗിലുണ്ടായിരുന്ന അയ്യായിരം രൂപയുമായി അക്രമികള്‍ കടന്ന് കളഞ്ഞു. സംഭവത്തില്‍ ഐപിസി 392,324, 34 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News