27.4 C
Kottayam
Friday, April 26, 2024

പ്രീമിയം ഉപഭോക്താക്കൾക്കായി 5 പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ്

Must read

പ്രീമിയം ഉപഭോക്താക്കള്‍ക്കായി അടുത്തിടെ ചില പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ്. പ്രീമിയം ഉപഭോക്താക്കള്‍ക്ക് നിലവില്‍ പരസ്യങ്ങളില്ലാതെ യൂട്യൂബില്‍ വീഡിയോ കാണാനും പാട്ടുകള്‍ കേള്‍ക്കാനും സാധിക്കും. ഇതിന് പുറമെ ഫോണ്‍ ലോക്ക് ചെയ്താലും മറ്റ് ആപ്പുകളിലേക്ക് പോയാലും പശ്ചാത്തലത്തില്‍ പാട്ടുകള്‍ ആസ്വദിക്കാനാവും. ഇതിന് പ്രീമിയം ഉപഭോക്താക്കള്‍ക്കായി യൂട്യൂബ് അവതരിപ്പിച്ച പുതിയ അഞ്ച് സൗകര്യങ്ങളാണ് താഴെ.

വീഡിയോ ക്യൂ

തൊട്ടടുത്ത് പ്ലേ ചെയ്യേണ്ട വീഡിയോകള്‍ ക്യൂവില്‍ നിര്‍ത്താനുള്ള സൗകര്യം യൂട്യൂബിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ നേരത്തെതന്നെയുണ്ട്. എന്നാല്‍ മൊബൈല്‍ ആപ്പില്‍ ഇത് ലഭ്യമായിരുന്നില്ല. പുതിയ അപ്‌ഡേറ്റ് ലഭിക്കുന്നതോടെ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പിലും ടാബ് ലെറ്റ് പതിപ്പിലും വീഡിയോ ക്യൂവില്‍ വെക്കാന്‍ സാധിക്കും.

വാച്ച് റ്റുഗെതര്‍

സുഹൃത്തുക്കള്‍ക്കൊപ്പം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സൗകര്യവും യൂട്യൂബ് ഒരുക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ആപ്പിലാണ് ഈ സൗകര്യമുള്ളത്. പ്രീമിയം ഉപഭോക്താക്കള്‍ക്ക് മീറ്റ് വഴി വീഡിയോ കാണുന്നതിന് മറ്റുള്ളവരെ ക്ഷണിക്കാനാവും. താമസിയാതെ തന്നെ ഐഓഎസ് ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം എത്തിക്കുമെന്നാണ് യൂട്യൂബ് പറയുന്നത്.

കണ്ടു നിര്‍ത്തിയത് മുതല്‍ വീണ്ടും കാണാം

പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ കണ്ടു നിര്‍ത്തിയ സ്ഥലത്ത് വെച്ച് തന്നെ വീണ്ടും വീഡിയോകള്‍ കാണാന്‍ സാധിക്കും. മറ്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും വീഡിയോകള്‍ റിസ്യൂം (Resume) ചെയ്യാനുള്ള സൗകര്യം നേരത്തെ തന്നെ ലഭ്യമാണ്.

സ്മാര്‍ട് ഡൗണ്‍ലോഡുകള്‍

റെക്കമെന്റ് ചെയ്യുന്ന വീഡിയോകള്‍ നിങ്ങളുടെ ലൈബ്രറിയിലേക്കും ഡൗണ്‍ലോഡ്‌സിലേക്കും ഓട്ടോമാറ്റിക്കായി ചേര്‍ക്കപ്പെടുന്ന സൗകര്യമാണിത്. പ്രീമിയം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഈ ഫീച്ചര്‍ ഫോണ്‍ വൈഫൈയുമായി ബന്ധിപ്പിക്കുമ്പോഴാണ് പ്രവര്‍ത്തിക്കുക.

1080 പ്രീമിയം

ഐഒഎസ് ഉപകരണങ്ങളിലും യൂട്യൂബിന്റെ വെബ് വേര്‍ഷനിലും പ്രീമിയം ഉപഭോക്താക്കള്‍ക്കായി ഈ സൗകര്യം ലഭിക്കും. മെച്ചപ്പെട്ട ബിറ്റ്‌റേറ്റില്‍ 1080പിക്‌സല്‍ വീഡിയോകള്‍ കാണാനുള്ള സൗകര്യമാണിത്. കായിക ഇനങ്ങള്‍, ഗെയിമിങ് വീഡിയോകള്‍ പോലുള്ള കൂടുതല്‍ ഡീറ്റെയിലുകളും ചലനവുമുള്ള വീഡിയോകള്‍ക്ക് ഈ വീഡിയോ കൂടുതല്‍ വിഷ്വല്‍ ക്വാളിറ്റി നല്‍കുമെന്ന് യൂട്യൂബ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week