ആലുവ: പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കവേ പോലീസ് മുമ്പ് രക്ഷപ്പെടുത്തിയയാള്‍ ആത്മഹത്യ ചെയ്തു. ആലുവയ്ക്കടുത്ത് എടയാര്‍ ബിനാനിപുരം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് (23) മണപ്പുറം പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. മൃദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രണയനൈരാശ്യമാണ് യുവാവ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. മുന്‍പ് പുഴയില്‍ ചാടാനെത്തിയപ്പോള്‍ കണ്‍ട്രോള്‍ റൂം പോലീസെത്തി പിന്തിരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ രാത്രി രണ്ട് കൂട്ടുകാര്‍ക്കൊപ്പമാണ് മണപ്പുറത്തെത്തിയത്. അവരുടെ കണ്ണ് വെട്ടിച്ചാണ് പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടിയത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News