മാസങ്ങളായി കോമയിൽ കഴിഞ്ഞ 18 കാരൻ ഇഷ്ട ഭക്ഷണത്തിന്റെ പേര് കേട്ടതും ചാടിയെണീറ്റു ; ആഘോഷമാക്കി ആശുപത്രി ജീവനക്കാർ
തായ്പേയ്: രണ്ട് മാസത്തിലേറെയായി കോമയിൽ കഴിയുകയായിരുന്നു യുവാവ് ഇഷ്ടഭക്ഷണത്തിന്റെ പേര് കേട്ടയുടൻ ചാടി എഴുന്നേറ്റു. 62 ദിവസങ്ങളായി യുവാവിന്റെ നിലയിൽ പുരോഗതി കാത്ത് കഴിയുകയായിരുന്നു അവന്റെ കുടുംബം. എന്നാൽ അവന്റെ ഉണര്‍വ്വ് അസാധാരണമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തന്റെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ പേര് സഹോദരൻ പറയുന്നതു കേട്ടാണ് യുവാവ് ആശുപത്രി കിടക്കയിൽ ചാടിയെണീറ്റിരുന്നത്. ജുലൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് യുവാവ് കോമ അവസ്ഥയിലായത്. ആറ് തവണയാണ് ചിയു ഓപ്പറേഷന് വിധേയമായത്.
ചിയുവിന്റെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റതായി ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. സർജറിയെത്തുടർന്നാണ് ചിയു കോമ അവസ്ഥയിലായത്. യുവാവിന്റെ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾക്ക് പരിക്കേറ്റിരുന്നു.
അബോധാവസ്ഥയിൽ കഴിയുകയായിരുന്ന ചിയുവിന്റെ അടുക്കൽ നിന്ന് “നിനക്ക് ഇഷ്ടപ്പെട്ട ചിക്കൻ ഫില്ലറ്റ് ഞാൻ കഴിക്കാൻ പോവുകയാണ്” എന്നാണ് സഹോദരൻ പറഞ്ഞത്. ഇതു കേട്ട ചിയുവന്റെ പൾസ് റേറ്റ് വർദ്ധിക്കുകയും കിടക്കയിൽ എണീറ്റിരിക്കുകയുമായിരുന്നു. കേക്ക് കൊടുത്താണ് ചിയുവിനെ ആശുപത്രി അധികൃതർ യാത്രയാക്കിയത്.