News
വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ വെട്ടിക്കൊന്നു
ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്‍്‌ന് യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ വെട്ടിക്കൊന്നു. മരണപ്പെട്ടത് ഗോപി മോടശൂര്‍ സ്വദേശിനി മേരിയാണ് (56). പോലീസ് അയല്‍വാസിയായ മുരുഗനെ (27) അറസ്റ്റ് ചെയ്തു. മുരുകന്റെ ആവശ്യം മേരിയുടെ ഇളയ മകളെ വിവാഹം ചെയ്യണമെന്നായിരുന്നു.
എന്നാല്‍ മേരി പറഞ്ഞത് മകള്‍ പഠിക്കുകയാണെന്നും മൂത്ത മക്കളുടെ വിവാഹശേഷമേ ഇളയ മകളുടെ വിവാഹക്കാര്യം ആലോചിക്കാനാകൂ എന്നുമാണ്. പിന്നീട് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ഇതിനിടെ മേരിയെ മുരുഗന്‍ അരിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News