മുംബൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരന്റെ മര്‍ദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. മുംബൈ കാന്തിവല്ലിയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം അരങ്ങേറിയത്. രാജേഷ് താക്കൂര്‍ എന്ന യുവാവ് ഇളയ സഹോദരനായ ദുര്‍ഗേഷിനെ ഫ്രയിംഗ് പാന്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരിന്നു. പൂനെയില്‍ ഹോട്ടല്‍ ജീവനക്കാരനായ രാജേഷ് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് വീട്ടിലെത്തിയത്.
കുടുംബത്തില്‍ എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. ഇതിനിടെ സഹോദരനും ഭാര്യയും ബുധനാഴ്ച പുറത്തിറങ്ങിയതിനെ ദുര്‍ഗേഷ് എതിര്‍ത്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി രാജേഷ് താക്കൂറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News