BusinessNationalNews

ഓർഡർ ചെയ്തത് സോക്സ്, ലഭിച്ചത് ബ്രാ,മിന്ത്രയ്ക്കെതിരെ പരാതി

ഡൽഹി:ഓൺലൈൻ ഷോപ്പിം​ഗ് ചെയ്യുന്നവരാണ് മിക്കവരും. ഇഷ്ടപ്പെട്ട സാധനങ്ങൾ കടയിൽ പോകാതെ തന്നെ കൈയിലെത്തും. എന്നാൽ ഓർഡർ ചെയ്ത സാധനത്തിന് പകരം മനസ്സിൽ വിചാരിക്കാത്ത ഒരു വസ്തുവാണ് എത്തുന്നതെങ്കിലോ? അങ്ങനെയൊരു സംഭവത്തെക്കുറിച്ചാണ് കശ്യപ് സ്വരൂപ് എന്നയാളുടെ ട്വീറ്റ്.

ഒരു ജോടി ഫുട്ബോൾ സോക്സാണ് ഇയാൾ ഷോപ്പിം​ഗ് വെബ്സൈറ്റായ മിന്ത്രയിൽ നിന്ന് ഓർഡർ ചെയ്തത്. എന്നാൽ അയാൾക്ക് ലഭിച്ച പാക്കറ്റിലുണ്ടായിരുന്നത് ഒരു ബ്രാ ആയിരുന്നു. ഇതിനെക്കുറിച്ച് ഓൺലൈൻ സൈറ്റിനോട് ചോദിച്ചപ്പോൾ അയച്ച ഉൽപന്നം തിരിച്ചെടുക്കാൻ സാധിക്കില്ലെന്നായിരുന്നു മറുപടി എന്ന് കശ്യപ് ട്വീറ്റിൽ വ്യക്തമാക്കുന്നു.

ഓർഡർ ചെയ്തത് ഫുട്ബോൾ സ്റ്റോക്കിം​ഗ്സ്. കിട്ടിയത് ഒരു ബ്രാ. റിപ്ലേസ് ചെയ്യാൻ കഴിയില്ലെന്ന് മറുപടി ലഭിച്ചു. കശ്യപ് ട്വീറ്റിൽ വ്യക്തമാക്കി. കശ്യപിന്റെ ട്വീറ്റ് അതിവേ​ഗത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. സമാന അനുഭവങ്ങൾ നേരിട്ട പലരും പ്രതികരണവുമായി രം​ഗത്തെത്തി. തുടർന്ന് മിന്ത്ര തന്നെ വിശദീകരണം നൽകി. കശ്യപിനുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തിയ മിന്ത്ര ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം നൽകാമെന്നും ട്വീറ്റിൽ ഉറപ്പു നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker