കോട്ടയം:പേരൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പൂവൻതുരുത്ത് സ്വദേശി ഗൗതം ലൈവി (21) യാണ് കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടത്.
കോട്ടയത്ത് പേരൂർ കിണറ്റിൻമൂട് തൂക്കുപാലത്തിനു താഴെ മീനച്ചിലാറ്റിൽ മലപ്പള്ളി
കടവിലാണ് അപകടമുണ്ടായത്.വ്യാഴാഴ്ച്ച മൂന്നരയോടെ ആയിരുന്നു സംഭവം. സൃഹൃത്ത് അനന്തൻ കടവിൽ ഉണ്ടായിരുന്നു. നീന്തുന്നതിനിടെ ഗൗതം മുങ്ങി താഴ്ന്നത് കണ്ട സുഹൃത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
കോട്ടയത്തുനിന്നും എത്തിയ ഫയർഫോഴ്സ് സംഘവും,നാട്ടുകാരും തിരച്ചിലിൽ കടവിൽ
നിന്ന് ഇരുപത് മീറ്റർ അകലെ നിന്നും
മൃതദേഹം കണ്ടെടുത്തു. മണർകാട്
പോലീസ് എസ്.എച്ച്.ഒ രതീഷ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി
മേൽനടപടികൾ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News