തൃശൂര്‍: ഇഞ്ചക്കുണ്ടില്‍ കാട്ടുപന്നിയെ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇഞ്ചക്കുണ്ട് തെക്കെ കൈതക്കല്‍ സെബാസ്റ്റ്യന്റെ മകന്‍ സ്റ്റെബിന്‍ (22) ആണ് മരിച്ചത്. ഇഞ്ചക്കുണ്ട് കുണ്ടൂക്കാരന്‍ ജോര്‍ജ് മകന്‍ ജോയലിനു (21) ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. കല്‍ക്കുഴിയില്‍ നിന്നു ഇഞ്ചക്കുണ്ടിലേക്കു വരികയായിരുന്നു ഇരുവരും. ഇതിനിടയില്‍ വളവില്‍വച്ച് ബൈക്ക് കാട്ടുപന്നിയെ ഇടിച്ചു. തുടര്‍ന്ന് ബൈക്ക് കലുങ്കില്‍ ഇടിച്ചു മറിയുകയായിരുന്നു.
സ്റ്റെബിന്‍ സമീപത്തെ തെങ്ങില്‍ തലയിടിച്ച് വീണു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാക്കളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്റ്റെബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ഷീബ. സഹോദരി: സ്റ്റെബില്‍ഡ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News