24.7 C
Kottayam
Monday, September 30, 2024

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച് 23 കാരൻ ; സംഭവം കേരളത്തിൽ

Must read

ഇടുക്കി:പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച് യുവാവ്. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം. പത്തൊമ്പതുകാരിയുടെ മുടിയാണ് 23കാരനായ യുവാവ് ബലമായി മുറിച്ചത്. എസ്റ്റേറ്റിലെ ലയത്തില്‍ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് യുവാവ് എത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. താല്‍പര്യമില്ലെന്ന് വിശദമാക്കിയിട്ടും യുവാവ് വീണ്ടും ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ഭയന്നു.

യുവാവ് അടുത്തേക്ക് വന്നതോടെ പെണ്‍കുട്ടി പ്രതിരോധത്തിനായി കത്രിക എടുക്കയായിരുന്നു. ഈ കത്രിക പിടിച്ചുവാങ്ങിയാണ് യുവാവ് ബലമായി പെണ്‍കുട്ടിയുടെ മുടിമുറിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ എസ്റ്റേറ്റിലെ തന്നെ താമസക്കാരനായ സുനിലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുന്‍പ് പലതവണ യുവാവ് ഈ ആവശ്യവുമായി വന്നിട്ടുണ്ടെന്നും അന്നൊക്കെ താല്‍പര്യമില്ലെന്ന് വിശദമാക്കിയിരുന്നുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത്.

അതിനിടെ തിരുവനന്തപുരത്ത് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന് പത്താംക്ലാസ്സുകാരി വീട്ടിലിരുന്ന 75 പവന്‍ സ്വര്‍ണം കൊടുത്തു. കേസിൽ ആറ്റിങ്ങല്‍ സ്വദേശി ഷിബിന്‍, അമ്മ ഷാജില എന്നിവരെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് സ്വര്‍ണം ഷിബിന് കൊടുത്തതെന്ന് പെണ്‍കുട്ടി പറയുന്നു. ഷിബിന്‍റെ വീട്ടില്‍ നിന്ന് സ്വര്‍ണം വിറ്റ് കിട്ടിയ 10 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്പ് ഷിബിന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിടുന്നു. ഇതുകണ്ട പെണ്‍കുട്ടി ഷിബിനുമായി ചാറ്റ് ചെയ്യുകയും അടുപ്പത്തിലാവുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് തീര്‍ക്കാന്‍ പെണ്‍കുട്ടി സ്വര്‍ണം കൊടുക്കുന്നു. കുട്ടിയുടെ അമ്മ കട്ടിലിന്‍റെ അടിയിലെ അറയില്‍ രഹസ്യമായി സൂക്ഷിച്ച സ്വര്‍ണമാണ് നല്‍കിയത്. ഷിബിന്‍ ഈ സ്വര്‍ണം ഷിബിന്‍റെ അമ്മയുടെ സഹായത്തോടെ വില്‍ക്കുന്നു. പിന്നീട് വീട് നന്നാക്കുകയും ബാക്കി വന്ന 9.8 ലക്ഷം രൂപ വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മ സ്വര്‍ണം നോക്കിയപ്പോള്‍ കാണാനില്ല. അപ്പോള്‍ തന്നെ പോലീസില്‍ പരാതി നല്‍കി. ഷിബിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡും ചെയ്തു. 75 പവന്‍ സ്വര്‍ണം തനിക്ക് നല്‍കിയില്ലെന്നും 27 പവന്‍ സ്വര്‍ണമാണ് പെണ്‍കുട്ടി തനിക്ക് നല്‍കിയതെന്നുമാണ് ഷിബിന്‍റെ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസിനെ കുഴക്കുന്നുണ്ട്.

ആകെയുണ്ടായ 75 പവന്‍ സ്വര്‍ണത്തില്‍ 40 പവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലക്കാട്ടെ ഒരു യുവാവിന് നല്‍കിയെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. സ്വര്‍ണം കിട്ടിയ ഉടന്‍ പാലക്കാട്ടെ യുവാവ് ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്യുകയും ചെയ്തതായും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല.

പക്ഷേ 75 പവന്‍ കിട്ടിയെന്ന് ഷിബിനും സമ്മതിക്കുന്നുമില്ല. ആകെ 75 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. ഇനിയിപ്പോള്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യം പുറത്ത് വരൂ എന്നാണ് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്. ഒരു കൊല്ലമായിട്ടും 75 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടത് അമ്മ അറിഞ്ഞില്ല എന്ന് പറയുന്നതിലും പോലീസിന് വ്യക്തത വന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week