ചങ്ങനാശേരി: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മാമ്മൂട് വെളിയം ഭാഗത്ത് പുളിയ്ക്കല്‍ വീട്ടില്‍ ലിജോ സേവ്യറിനെയാണ്(സന്‍ജോ-24) ചങ്ങനാശേരി പോലീസ് ബംഗളൂരില്‍ നിന്ന് പിടികൂടിയത്.
പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടതിനുശേഷം പല ദിവസങ്ങളിലായി ലൈംഗികചൂഷണത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.
പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ ലിജോ സേവ്യര്‍ ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഡിവൈ.എസ്.പി. വി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആര്‍.സുനില്‍കുമാര്‍, എ.എസ്.ഐ. ആന്റണി മൈക്കിള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News