യുവ നടന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത
മുംബൈ: യുവ നടന്‍ അക്ഷത് ഉത്കര്‍ഷിനെ മുംബൈയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ അക്ഷത് അഭിനയത്തോടുള്ള താല്‍പ്പര്യത്തിലാണ് മുംബൈയിലേക്ക് മാറിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അക്ഷത് അതിനൊപ്പം അഭിനയവുമായി മുന്നോട്ടു പോവുകയായിരുന്നു. അതേസമയം, അക്ഷതിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തി.
സ്നേഹ ചൗഹാന്‍ എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന അക്ഷത് അവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മുംബൈയില്‍ അന്ധേരിയിലായിരുന്നു ഇരുവരും താമസമിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്‍ തന്റെ അച്ഛനെ വിളിച്ചിരുന്നു. അവര്‍ ഒരു ടിവി ഷോ കണ്ടുകൊണ്ടിരുന്നതിനാല്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. തിരിച്ചുവിളിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അക്ഷത് ഫോണ്‍ എടുത്തില്ല.
അക്ഷത് ആത്മഹത്യ ചെയ്തെന്ന് പിന്നീട് സ്നേഹ ചൗഹാന്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞതായി ദൈനിക് ജാഗ്രണിന്റെ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് കൊലപാതകമാണ്.
സ്വഭാവിക മരണമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി മുംബൈ പോലീസിനെതിരെയും വീട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ബിഹാര്‍ പോലീസിന്റെ സഹായം തേടാനാണ് ശ്രമിക്കുന്നത് എന്നും പിതാവ് പറഞ്ഞു.