KeralaNewsRECENT POSTS
തിരുവനന്തപുരത്ത് കാമുകിയുമായി വഴക്കിട്ട യുവാവ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു
തിരുവനന്തപുരം: കാമുകിയുമായി വഴക്കിട്ട് യുവാവ് കിടപ്പുമുറിയലിലെ ഫാനില്‍ തൂങ്ങി മരിച്ചു. മലയന്‍കീഴ് ശ്രീകൃഷ്ണപുരം പാളയത്തില്‍ വീട്ടില്‍ ഗീതയുടെയും പരേതനായ മോഹനന്റെയും അനൂപാണ് മരിച്ചത്. ഫോണിലൂടെയുള്ള സംസാരത്തില്‍ സംശയം തോന്നിയ കാമുകി വിവരമറിയിച്ചതിനെ തുടര്‍ന്ന് അനൂപിന്റെ സഹോദരന്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ വിവരം പുറത്തറിയുന്നത്.
കിടപ്പുമുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിതുറന്നപ്പോള്‍ അനൂപിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മലയിന്‍കീഴ് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News