കൊച്ചി: എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് മൂവാറ്റുപുഴ ഇരുപതാം ഡിവിഷനില്‍ മത്സരിക്കുന്ന മീനാക്ഷി തമ്പി. തന്റെ വാര്‍ഡില്‍ ഓടിനടന്ന് വോട്ടു തേടുന്ന തിരക്കിലാണ് മീനാക്ഷി.
21 വയസ് തികഞ്ഞ ഒരു മാസം കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിത്വം മീനാക്ഷിയെ തേടിയെത്തിയത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന മീനാക്ഷി പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുക്കുകയായിരുന്നൂ.
കഴിഞ്ഞതവണ മീനാക്ഷിയുടെ അച്ഛന്‍ മത്സരിച്ച് പരാജയപ്പെട്ട വാര്‍ഡിലാണ് മത്സരം. എന്നാല്‍ ഇത്തവണ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് മീനാക്ഷി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജില്‍ പഠിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ കലാകാരി കൂടിയായിരുന്നു മീനാക്ഷി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News