അര്‍ധരാത്രി കാമുകിയുടെ വീട്ടിലെ കിണറ്റില്‍ ഇങ്ങി യുവാവിന്റെ ആത്മഹത്യാ ഭീഷണി! അവസാനം ട്വിസ്റ്റ്
തിരുവനന്തപുരം: അര്‍ധരാത്രി കാമുകിയുടെ വീടിന്റെ കിണറില്‍ ഇറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഒടുവില്‍ യുവാവിനെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്സ് എത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. കേരള ഫയര്‍ ഫോഴ്സ് തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. പ്രണയ നൈരാശ്യം നിമിത്തം രാത്രിയില്‍ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം പരിഭ്രാന്തരാക്കി. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി;അര്‍ദ്ധരാത്രി ക്ലൈമാക്സ് പ്രണയ നൈരാശ്യം നിമിത്തം രാത്രിയില്‍ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം ഉദ്വേഗത്തിലാക്കി. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. അര്‍ധരാത്രിയോടടുത്ത് യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു കരയ്ക്കെത്തിച്ചു. ചൊവ്വ രാത്രി 8. 30 നായിരുന്നു സംഭവം. കിണറില്‍ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല.
ഒടുവില്‍ ഫയര്‍മാന്‍ മോഹനന്‍ കിണറ്റില്‍ ഇറങ്ങി. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയില്‍ കയറ്റി കരയ്ക്കെത്തിച്ചു. മോഹനനെ കൂടാതെ സ്റ്റേഷന്‍ ഓഫീസര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ അനില്‍കുമാര്‍, ഫയര്‍മാന്‍മാരായ സജിന്‍ ജോസ്, രതീഷ്, ഡ്രൈവര്‍ രാജശേഖരന്‍, ഹോം ഗാര്‍ഡ് ശശി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റ യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. കോവളം പൊലീസും സ്ഥലത്തെത്തി.
അതേസമയം മറ്റൊരു സംഭവത്തില്‍ മൂന്നു വര്‍ഷത്തെ പ്രണയിത്തിനൊടുവില്‍ തേപ്പു കൊടുത്ത് മുങ്ങിയ കാമുകനെ വര്‍ഷങ്ങള്‍ക്കൊടുവില്‍ കണ്ടുകിട്ടിയപ്പോള്‍ കാമുകി ചെയ്തത് കണ്ട് കണ്ടുനിന്നവര്‍ പോലും ഞെട്ടിപ്പോയി. പത്തനംതിട്ട ബസ്റ്റാന്റിലാണ് സംഭവ ബഹുലമായ കഥ അരങ്ങേറിയത്. മൂന്നു വര്‍ഷത്തെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ യുവാവ് കാമുകിയെ ഒഴിവാക്കി മുങ്ങി.
ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മുങ്ങി നടന്ന കാമുകനെ കാമുകി കയ്യോടെ പൊക്കി. പിന്നീട് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി ഇതിനിടെ പെണ്‍കുട്ടി ബാഗില്‍ കരുതിയിരുന്ന കറിക്കത്തി പുറത്തെടുത്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തിരക്കുള്ള സമയമായതിനാല്‍ ഒട്ടേറെപ്പേര്‍ സംഭവം ശ്രദ്ധിച്ചതോടെ യുവാവും കൂട്ടുകാരും ഓടി രക്ഷപ്പെട്ടു . അല്‍പസമയത്തിനുശേഷം വീണ്ടും സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ പിങ്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശേഷം വീട്ടുകാര്‍ക്കൊപ്പം പെണ്‍കുട്ടിയെ വിട്ടയച്ചു.