മലപ്പുറത്ത് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി യുവാവ്; യുവാവിനായി വലവിരിച്ച് പോലീസ്
മലപ്പുറം: മലപ്പുറം മൂന്നിയൂരില്‍ പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെ തിരൂരങ്ങാടി പോലീസ് തെരയുന്നു. തലയും കാലുകളും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പശുക്കളെ മൃഗഡോക്ടര്‍ എത്തി പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.
മൂന്നിയൂര്‍ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. ഫാമിലെ രണ്ട് പശുക്കളെയാണ് യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക ലൈംഗിക വൈകൃതത്തിന് ഇരായാക്കിയെന്ന ഉടമയുടെ പരാതി. പശുക്കളുടെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായയില്‍ വൈക്കോലുകള്‍ നിറച്ചനിലയിലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃഗഡോക്ടറെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഫാമില്‍ നിന്നും ബാങ്കിടപാട് നടത്തിയ സ്ലിപ്പ് കണ്ടെത്തിയിതോടെയാണ് സംഭവത്തിന് പിന്നില്‍ സമീപവാസിയായ തമിഴ് യുവാവാണെന്ന സംശയം ഉയര്‍ന്നത്. ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറ്റം സമ്മതിച്ചതായും ഇവര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവ് നാട്ടിലേക്ക് കടന്നതായാണ് സൂചന. പരാതിയുടെ അടസ്ഥാനത്തില്‍ തിരൂരങ്ങാടി പോലീസ് പ്രതിയ്ക്കായുള്ള അന്വേഷണം അരംഭിച്ചിട്ടുണ്ട്.