News
കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് അതേ കുഴിയില്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചു
കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് അതേ കുഴിയില്‍ ബാനറുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. യുവാവിന്റെ വാഹനം ഘട്ടറില്‍ വീണ് യുവാവിനെ കാലിന് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് റോഡിലെ കുഴിയിലിരുന്ന് കൊണ്ട് ‘താങ്ക് യു കൊച്ചി, പിഡബ്ല്യൂഡി & കോര്‍പ്പറേഷന്‍’ എന്ന ബാനര്‍ പിടിച്ച് പ്രതിഷേധിക്കുകയായിരിന്നു യുവാവ്. വൈറ്റില ജംഗ്ഷന്റെ ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധവുമായി എത്തിയ യുവാവിന്റെ ചിത്രം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
‘കൊച്ചിയിലെ കുഴിയില്‍ ജീവിതം ധന്യമാവും. എല്ലാം അധികൃതരുടെ പുണ്യം’ എന്ന് തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലിട്ട ചിത്രം ചുരുങ്ങിയ സമയം കൊണ്ട് മൂവായിരത്തിധികം ആളുകളാണ് ഷെയര്‍ ചെയ്തത്. അതോടൊപ്പം തന്നെ നിരവധി ആളുകളാണ് യുവാവിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News