തൃശൂര്‍: പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ചെറുമകന്‍ വയോധികയെ കൊലപ്പെടുത്തി. തൃശൂര്‍ വടക്കേകാട് ഐസിഎ വട്ടംപാടം പരിസരത്താണ് ഇന്ന് രാവിലെ സംഭവം നടന്നത്. തൊഴുക്കാട്ടില്‍ റുഖിയ(70)നെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റുഖിയയുടെ മകളുടെ മകനായ സവാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി സവാദ് പിന്നീട് കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെ പണം ചോദിച്ച് റുഖിയയുമായി സവാദ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് തര്‍ക്കം മൂത്തപ്പോള്‍ ഇയാള്‍ കൊല്ലുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News