CrimeKeralaNewsRECENT POSTS
റെന്റ് എ കാറിനെ ചൊല്ലി തര്‍ക്കം; എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: വടക്കന്‍ പറവൂരില്‍ റെന്റ് എ കാറിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീന്റെ മകന്‍ മുബാക്(24) ആണ് കൊല്ലപ്പെട്ടത്. കുത്തേല്‍ക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷ(24) എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 9.30ഓടെ മാവിന്‍ചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടന്നത്. ചാലക്ക മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പ്രതികളെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News