Kerala
കൊച്ചിയില്‍ ഫുഡ്‌ബോള്‍ കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
കൊച്ചി: കൊച്ചിയില്‍ ഫുട്ബാള്‍ കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു. എടത്തല പുനത്തില്‍ വീട്ടില്‍ ഇമ്മാനുവലിന്റെ മകന്‍ ഡിഫിനാണ് (19) മരിച്ചത്. കൊച്ചി പള്ളിക്കര പിണര്‍മുണ്ടയിലാണ് സംഭവം.
പന്ത് നെഞ്ചുകൊണ്ട് തടുത്ത ശേഷം സഹകളിക്കാരന് കൈമാറി തുടര്‍ന്ന് ഡിഫിന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ മറ്റ് കളിക്കാര്‍ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐ.ടി.ഐ പഠനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരിന്നു ഡിഫിന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News