KeralaNews

കണ്ണൂരില്‍ മുറിയില്‍ കുടുങ്ങിയ മകനെ രക്ഷിക്കുന്നതിനിടെ യുവാവ് ടെറസില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് മുറിയില്‍ കുടുങ്ങിയ മകനെ രക്ഷിക്കുന്നതിനിടെ യുവാവ് ടെറസില്‍ നിന്ന് വീണു മരിച്ചു. കൊയ്യത്തെ ഏഴാട്ടില്‍ ഹംസ-ഫാമിദ ദമ്പതികളുടെ മകന്‍ അഫ്‌സലാ(27)ണ് മരിച്ചത്.

<p>ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടാം നിലയിലെ മുറിയില്‍ അകപ്പെട്ട മകനെ രക്ഷിക്കുന്നതിനായി ടെറസില്‍ കയറിയ അഫ്‌സല്‍ ജനലിന്റെ കമ്പിയില്‍ പിടിച്ച് കമ്പുകൊണ്ട് വാതിലിന്റെ കൊളുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നുവെന്ന് പറയുന്നു.</p>

<p>ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മുഹ്‌സിന. മകന്‍: റസിന്‍.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker