റിട്ടയേഡ് എസ്.ഐയുടെ കാറിടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ഇടുക്കി: റിട്ടയേഡ് എസ്.ഐയുടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുങ്കണ്ടത്ത് കുഴുത്തൊളു മുകളേല്‍ അജിമോന്‍(42) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം.
കുഴുത്തൊളുവില്‍ ഓട്ടോ തൊഴിലാളിയായിരുന്നു അജിമോന്‍. കഴിഞ്ഞ മാസം 31ന് രാവിലെ 9.15നായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറില്‍ ചേറ്റുകുഴിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങെവെയാണ് എതിരെവന്ന കാര്‍ അജിമോനെ ഇടിച്ചുതെറിപ്പിക്കുകയായിരിന്നു. അപകടശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. റിട്ട. എസ്.ഐ എം.വി വര്‍ക്കിയുടേതാണ് കാറെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
പിന്നീട് അപകടമുണ്ടാക്കിയ കാര്‍ വര്‍ക്കിയുടെ വീട്ടില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടിച്ചെടുത്തിരുന്നു. ഭാര്യ ബിന്ദു. മക്കള്‍ അനന്ദു, അഭിജിത്ത്. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു.