വിവാഹ പാര്‍ട്ടിക്കിടെ തന്നെ മര്‍ദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്വപ്‌നയ്ക്ക് ഗുണ്ടാ ബന്ധമെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു ഗുണ്ടാ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മര്‍ദ്ദനമേറ്റ യുവാവ്. വിവാഹ പാര്‍ട്ടിക്കിടെ തന്നെ മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. പാര്‍ട്ടിയില്‍ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറും കോണ്‍സുലേറ്റിലെ അറബികളും പങ്കെടുത്തുവെന്നും യുവാവ് വ്യക്തമാക്കി.

സ്വപ്നയുടെ സഹോദരന്റെ വിവാഹ പാര്‍ട്ടിക്കിടെ തനിക്കു മര്‍ദ്ദനമേറ്റു. തന്നെ മര്‍ദ്ദിച്ചതു സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന ഗുണ്ടകളാണ്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് പാര്‍ട്ടി നടന്നത്. വിവാഹം മുടക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചു ഹോട്ടല്‍ മുറിയില്‍ തന്നെ തടഞ്ഞു വച്ചു മര്‍ദ്ദിച്ചെന്നും യുവാവ് ആരോപിച്ചു.

സ്വപ്നയുടെ ഭര്‍ത്താവും പത്തിലേറെ ബോഡി ഗാര്‍ഡുകളും സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്നു. സ്വപ്ന അസഭ്യം പറയുകയും തുടര്‍ച്ചയായി മുഖത്ത് അടിക്കുകയും ചെയ്തു. തന്റെ അമ്മയേയും മകളെയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group