29.1 C
Kottayam
Saturday, May 4, 2024

മലയാള സിനിമയിലെ ഈ നായികമാരുടെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞാൽ ഞെട്ടും

Must read

കൊച്ചി:ബാലതാരമായി അഭിനയം തുടങ്ങി പിന്നീട് നായികയായും അവസാനം അമ്മ നടിയായും മാറുന്നവരാണ് മിക്ക നടിമാരും. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് വരുമ്പോൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പറ്റാതെ വരുന്നവരിൽ പ്രിയപ്പെട്ട പല ചലച്ചിത്ര നടിമാരും ഉണ്ട്.

മലയാള സിനിമയിൽ അങ്ങനെ നിരവധി നടിമാരുണ്ട് തങ്ങളുടെ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചത് എന്നാൽ ചില നടിമാർ അവ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് മുതൽ ഉന്നത് ഡിഗ്രി വരെ നേടിയവർ ആ കൂട്ടത്തിൽ ഉണ്ട്.

മലയാളത്തിലെ പ്രമുഖ നടിമാരുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെയാണ്:

ബാലതാരമായി എത്തിയ കാവ്യാ മാധവന് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നായികയായി സിനിമയിലേക്ക് ഉള്ള അവസരം ലഭിക്കുന്നത്. പിന്നീട് കാവ്യ മാധവൻ പ്ലസ് വൺ പഠനം ആരംഭിച്ചെങ്കിലും അത് തുടർന്നോ അവസാനിച്ചോ എന്ന് ആർക്കുമറിയില്ല.

ബിരുദ പഠനത്തിന് താരം ഇതുവരെ അപേക്ഷിച്ചിട്ടുമില്ല. വളരെ ചെറുപ്പത്തിലെ സിനിമ മേഖലയിലേക്ക് പ്രവേശിച്ച നടിയാണ് ഭാവന. ചെറിയ പ്രായത്തിലെ നല്ല കഥാപാത്രങ്ങൾ വന്നതുകൊണ്ട് ഭാവനയ്ക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല.

honey-rose

ഭാവനയ്ക്കും ബിരുദ വിദ്യാഭ്യാസം ഇല്ലന്നാണ് പറഞ്ഞുകേൾക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ ടെലിവിഷൻ മേഖലയിലേക്ക് ചുവടുവെച്ച താരമാണ് നസ്രിയ. വളരെ ചെറിയ കാലം കൊണ്ടാണ് മലയാളത്തിലെ പ്രമുഖ നായിക പദവിയിലേക്ക് ഉയർന്നത്.

2013ൽ ഡിഗ്രി പ്രവേശനം നടത്തിയെങ്കിലും തൊട്ടടുത്ത വർഷം വിവാഹം കഴിഞ്ഞതിനാൽ പഠനം മുടങ്ങി എന്നാൽ കറസ്പോണ്ടൻസ് കോഴ്സിലൂടെ പഠനം പൂർത്തീകരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. മുൻനിര നായകമാരിൽ ഒരാളായ നമിത പ്രമോദ് വിദ്യാഭ്യാസം ബിഎസ്ഡബ്ല്യു ആണ്.

തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത സംയുക്ത മേനോൻ പ്ലസ് ടു വിദ്യാഭ്യാസകാരിയാണ്. പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് കോച്ചിംഗ് പോകാൻ തുടങ്ങുമ്പോഴാണ് തീവണ്ടിയിലേക്ക് അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. മഞ്ജു വാര്യർ, ഹണി റോസ്, അപർണ ബാലമുരളി, മംമ്ത മോഹൻദാസ്, അഹാന കൃഷ്ണകുമാർ തുടങ്ങിയവർ ബിരുദം നേടിയ നടിമാരാണ്.

സംവൃത സുനിൽ, നവ്യാനായർ, പാർവതി തിരുവോത്ത്, മിയ ജോർജ്, മീരാനന്ദൻ തുടങ്ങിയവർ ബിരുദാനന്തര ബിരുദവും ഐശ്വര്യ ലക്ഷ്മി ഡോക്ടറുമാണ്. തമിഴകത്ത് നിന്നും എത്തി മലയാളികളുടെ മനം കവർന്ന സായ് പല്ലവി അടുത്തിടെ തന്റെ എംബിബഎസ് പൂർത്തിയാക്കിയിരുന്നു. പത്മി പ്രിയ ബിരുദാനന്തര ബിരുദത്തിന് ശേഷം യുഎസിൽ പോയി ഉപരി പഠനം പൂർത്തികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week