നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്നെ ജീവിക്കാൻ അനുവദിക്കൂ; മറ്റുള്ളവരുടെ കാര്യം നോക്കാൻ നേരമില്ല
കൊച്ചി:നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ, എന്നെ എന്റേതായി ജീവിക്കാൻ അനുവദിക്കൂ- പുതിയ കുറിപ്പിലൂടെ അഭയ ഹിരണ്മയി പറയുന്നു. തനിക്ക് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനോ, ശ്രദ്ധിക്കാനോ സമയമില്ല. താൻ തന്റേതായ ലക്ഷ്യങ്ങൾക്ക് പിന്നാലെയാണ് എന്നും താരം കുറിച്ചു. കഴിഞ്ഞദിവസം താരം പങ്കിട്ട ഒരു പോസ്റ്റ് വളച്ചൊടിച്ചുകൊണ്ട് വാർത്തകൾ വന്നിരുന്നു. ഇതിനെചുറ്റിപറ്റിയാകണം പുതിയ പോസ്റ്റുമായി അഭയ എത്തിയത്.
അഭയയുടെ വാക്കുകൾ!
എന്റേതായ താളത്തിൽ നൃത്തം ചെയ്തും മറ്റും എന്റേതായ ഇടത്തിൽ സന്തോഷവും സമാധാനവും കിട്ടാനായി ഞാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയാണ്. എനിക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാനോ കാര്യങ്ങൾ അന്വേഷിക്കാനോ ഒട്ടും താൽപ്പര്യമില്ല, എനിക്ക് ചെയ്യാൻ എന്റേതായ ലക്ഷ്യങ്ങളും എന്റേതായ ജോലികളും ഉണ്ട്.
എന്റെ പോസ്റ്റുകളും സ്റ്റോറീസും ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് തന്നെ അതി ദയനീയമാണ്. ആരെയും വേദനിപ്പിക്കാൻ എനിക്ക് ഉദ്ദേശ്യമില്ല … ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു, അത് പോകുന്ന വഴിയേ തന്നെ ഞാൻ അത് ഏറെ ആസ്വദിച്ചുകൊണ്ട് മുൻപോട്ട് പോകാനും ഇഷ്ടപ്പെടുന്നു.
ഞാൻ മനോഹരമായ ഒരു യാത്ര നടത്തിയതിനെക്കുറിച്ചുകൂടി ഇതിൽ പറയാൻ ആഗ്രഹിക്കുന്നു, കഴിഞ്ഞ മൂന്ന് നാല് ദിവസമായി എന്റെ പ്രിയ സുഹൃത്തുക്കളോടൊപ്പം വായനാട്ടിലായിരുന്നു. അതിമനോഹരമായ കുറച്ചു ഓർമ്മകൾ എനിക്ക് കിട്ടി. ഈ സ്ഥലം എന്റെ ഹൃദയം കവർന്നു. ഇത് ഏറ്റവും സുന്ദരമായ സ്ഥലമാണ്. എന്റെ പ്രിയപ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം എന്നും അഭയ കുറിച്ചു.
എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങള്‍ ജീവിതം ആഘോഷിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം. എന്നായിരുന്നു മനോഹര സായാഹ്നത്തില്‍ ദീപാലങ്കാരങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നതിന്റെ ചിത്രം പങ്കുവച്ച് അഭയ ഹിരണ്‍മയി കഴിഞ്ഞദിവസം കുറിച്ചത്.