മുംബൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മറികടന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സഹോദരനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍.രാജേഷ് ലക്ഷ്മി താക്കൂര്‍ എന്ന 28 കാരനാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം.മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ കൊവിഡ് 19 പടര്‍ന്ന് പിടിയ്ക്കുന്നതിനാല്‍ വീടിന്റെ പുറത്തേക്ക് ആരും പോകരുതെന്ന് കുടുംബാംഗങ്ങള്‍ക്ക് രാജേഷ് നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ വിലക്ക് ലംഘിച്ച് ഇളയ സഹോദരന്‍ ദുര്‍ഗേഷ് പുറത്തേക്കിറങ്ങുകയായിരുന്നു.കറക്കം കഴിഞ്ഞ് തിരിച്ചെത്തിയ ദുര്‍ഗേഷുമായി രാജേഷും ഭാര്യയും വവക്കുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിയ്ക്കുകയുമായിരുന്നു. കുത്തേറ്റ ഉടന്‍ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News